സ്‌നേഹനിധി
ലബിത ബാസിത്
ഹഫ്‌സത്തയെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ എനിക്കറിയില്ല എന്ത് എഴുതണം ഹഫ്‌സത്ത് എനിക്ക് ആരായിരുന്നു എന്നൊന്നും എനിക്കാവില്ല.2010 ൽ ആണ് ഞാൻ അവരെ പരിചയപ്പെടുന്നത് അന്ന് സാധാരണ രണ്ട് വ്യക്തികൾ പരിചയപ്പെടുന്നതുപോലെ ആയിരുന്നു. എനിക്ക് അറിയില്ലായിരുന്നു ആരാണ് ഇവർ എന്ന്.
എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്ന വീട്ടിൽ വച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് അവർ മകൾ പഠിക്കുന്ന സ്ഥലത്തായിരുന്നു താമസം. അവിടുന്ന് അധികം വൈകാതെ തന്നെ സെബിയുടെ പഠിത്തം കഴിഞ്ഞ് അവർ പാടൂരിലേക്ക് തന്നെ തിരിച്ചെത്തി. പിന്നെ പിന്നെ പള്ളിയിൽ വെച്ച് ആ ഉമ്മയെയും മക്കളെയും കാണാൻ തുടങ്ങി. മക്കൾ എന്ന് പറയുമ്പോൾ സെബിയും മിക്കിയും. അന്നുമുതൽ ഞാനും സെബിയും വളരെ അടുപ്പമുള്ള കൂട്ടുകാരികളായി പിന്നെ ഹഫ്‌സത്ത് മെസ്സേജ് അയക്കും എന്താ ലബിതാ വിശേഷം, സുഖമല്ലേ. അങ്ങനെ അങ്ങനെ പലതും ചോദിക്കുകയും പറയുകയും ചെയ്തു. എൻ്റെ ഉമ്മ അല്ലാതെ എന്നോട് അത്ര അടുപ്പത്തിൽ ആരും അന്വേഷിക്കാത്ത പോലെ. ചിലപ്പോൾ തോന്നും എന്തിനാ ഇവർ എന്നോട് ഇങ്ങനെ ചോദിക്കുന്നെ, അന്വേഷിക്കുന്നെ, എന്നൊക്കെ. അതാണ് ഹഫ്‌സത്താ എന്ന് മനസ്സിലായി. പിന്നീട് അത് മാറി ഈ അടുത്ത കാലങ്ങളിൽ എനിക്ക് ഹഫ്‌സത്തയുടെ മെസ്സേജ് ഇങ്ങനെയായിരുന്നു ലബിത ഇന്ന് ഹൽഖക്ക് പോകുമ്പോൾ ഞാനും ഉണ്ട് എന്നെക്കൂടി കൊണ്ടുപോകണം എന്ന് .ഖുർആൻ ക്ലാസിൽ പോകുമ്പോൾ മോള് ഇതുവഴി വരണം ഞാനുമുണ്ട് അങ്ങനെ അങ്ങനെ എനിക്ക് മനസ്സിലായി എന്നിലെ മടി ഹഫ്‌സത്ത മനസ്സിലാക്കി എന്ന്.ഹഫ്‌സത്ത പറഞ്ഞാൽ എങ്ങനെ പോകുന്നില്ല എന്ന് പറയുക, ആ ഞാൻ വരാം എന്ന് പറയും. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഹൽഖകൾക്കും, ഖുർആൻ ക്ലാസിനും, ജുമുഅക്കും ഒക്കെ പോയി. ഇന്ന് പള്ളിയിൽ പോകുമ്പോൾ ഞാൻ മിക്കിയെ കണ്ടു അല്ലാഹു ആ മോൻക്ക് ക്ഷമ നൽകട്ടെ,ഹഫ്‌സത്തയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ലബിത ബാസിത്





