മാതൃകാ വ്യക്തിത്വം
ആര്‍.വി അബ്‌ദുല്‍ ഹമീദ്
ഹഫ്‌സ ടീച്ചർക്ക് അള്ളാഹുമഗ്ഫിറതുമറ ഹമത്തും നല്കി ജന്നാത്തുൽ ഫിർദൗസിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ.ടീച്ചർക്ക് പകരം വെക്കാൻ പാടൂര്‍ ദേശത്ത് മറ്റൊരാളില്ല.
മതപരമായ അവരുടെ അറിവും അവഗാഹവും എടുത്ത് പറയേണ്‍റ്റതാണ്.ഖുർ തുറന്ന് വെച്ച് അതിൻ്റെ അത്ഥവും കാലോചിതമായി വിശദീകരണവും പറയാൻ അവർക്ക് പ്രത്യക കഴിവാണ്.പാടുരിൻ്റെ മുക്കും മൂലയും അറിയുന്ന മഹതി.
പക്ഷഭേദങ്ങളില്ലാതെ ഓരോ വീട്ടിലും പോയി ഖുർആൻ ക്ലാസുകൾ എടുകുന്ന ആദരണീയയായ അധ്യാപിക.ഇതര സഹോദരങ്ങളെ എന്നും ചേർത്ത് നിർത്തുന്ന മാതൃകാ വ്യക്തിത്വം.എൻ്റെ അയൽവാസി ആയിരുന്നു.എൻ്റെ കുടുംബത്തിലെ ഒരു അഗത്തെ പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്. തൻ്റെ അറിവുകൾ മറ്റുള്ളവക്ക് പകർന്ന് നൽകാൻ എന്നും അവർ തയ്യാറാണ്. തൻ്റെ കൈവശമുള്ള സാധനങ്ങൾ, ഭക്ഷണമായാലും, പച്ചക്കറിയായാലും മറ്റൊന്തൊക്കെ ഉപകാരപ്പെടുന്നവ മറ്റുള്ളവർക്ക് പകുക്കാനും പങ്കുവെക്കാനും എന്നും ഉൽസാഹം കാണിച്ചിരുന്ന ധാനശീല.
താന്‍ പഠിച്ചത് ജീവിതത്തിൽ പകർത്തിയ ഒരു വ്യക്തിത്വം.തൻറെ സഹായം ആവശ്യമുള്ള എല്ലാ ജനങ്ങൾക്കും അതിൽ അവകാശമുണ്ടെന്ന് നിലപാട് അക്ഷരാര്‍ഥത്തില്‍ സാര്‍ഥകമാക്കിയവര്‍.
ഗൂണഭോക്താക്കള്‍ ഔദാര്യം പറ്റുന്നവരല്ല മറിച്ച് അവരുടെ അവകാശം സ്വീകരിക്കുകയാണ് എന്ന മഹത്തായ സന്ദേശത്തെ അടിവരയിട്ട് പ്രാവര്‍ത്തികിയവരയിരുന്നു അവര്‍.
സഹയാഭ്യർഥനകളുമായി തൻറെ മുന്നിൽ എത്തുന്നവരില്‍ പരിമിതമായിരിക്കില്ല അവരുടെ ഈ ജനസേവനം നിത്യജീവനത്തിന് വിഷമിക്കുന്നതായി ആരെക്കുറിച്ച് അറിഞ്ഞാലും അവർ അയാളെ സഹായിക്കാൻ ഒരുക്കമായിരുന്നു. ആലംബഹീനര്‍ക്കും അനാഥര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വിധവകൾക്കും ഒക്കെ താങ്ങും തണലുമായിരുന്നു.
ദായകനെയും ഗുണഭോക്താവിനെയും ഒപ്പത്തിനൊപ്പം അനുഗമിച്ചു കൊണ്ട് ഉത്തരവാദിത്തം പൂര്‍ത്തീകരിക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാട്ടിയിരുന്നു.
പടച്ചവനോടും പടപ്പുകളോടും ഉള്ള ബാധ്യതകൾ ജീവിതത്തിൽ പകർത്തിയവരായിരുന്നു ഹഫ്‌സ ടീച്ചര്‍.നമുക്ക് അവരെ മാതൃകയാക്കാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.
ആര്‍.വി അബ്‌ദുല്‍ ഹമീദ്





