The paths of glory lead but to the grave...'

മനസ്സുകളില്‍ ഇടം പിടിച്ച ഹഫ്‌സ

 മനസ്സുകളില്‍ ഇടം പിടിച്ച ഹഫ്‌സ

മൈമൂന അബ്‌ദുല്‍ വാഹിദ്

ആദ്യകാലത്ത് വെങ്കിടങ്ങില്‍.മൂസ മൗലവിയുടെ വീട്ടിൽ വെച്ചായിരുന്നു ഹല്‍‌ഖകള്‍ നടന്നിരുന്നത്.ഹഫ്സയായിരുന്നു നാസിമത്ത്. കാലടി ശരീഫത്തയും  സുബൈദയും ജമീലയും,  റാബിയത്തയും , ഉമ്മുത്തയും, കയ്യുണ്ണിയും ഒക്കെ ആയിരുന്നു ആദ്യകാല പ്രവർത്തകർ.

ഹഫ്‌സ ഞങ്ങൾക്ക് ഹദീഥ്‌ ഒക്കെ എഴുതിത്തരും.ഞങ്ങൾ അതൊക്കെ പഠിക്കുമായിരുന്നു. എല്ലാവരും പഠിച്ച് കാണുന്നത് ഹഫ്‌സാക്ക് നിർബന്ധവും സന്തോഷവുമായിരുന്നു.ആരെ എവിടെ കണ്ടാലും അവരെയൊക്കെ കൂട്ടി ക്ലാസ്സ് സംഘടിപ്പിക്കും. വയ്യാന്ന് പറഞ്ഞ് ഇരിക്കുകയില്ല. എല്ലാത്തിനും കൂടെ പിന്തുണ നൽകി ഭർത്താവ് അബ്ദു റഹിമാൻ കൂടെയുണ്ടാവും. ഹഫ്സയെ കുറിച്ച് നല്ലത് മാത്രം പറയാനുള്ളൂ. ഒരിക്കൽ കണ്ടാൽ പിന്നെ ആരും മറക്കില്ല.വിടപറഞ്ഞപ്പോഴഅണ്‌ വില അറിയുന്നത്. 

എന്ത് സാധനം ഉണ്ടാക്കിയാലും മകൾ സെബിടെ കയ്യിൽ കൊടുത്തയക്കും. പഴവും മാങ്ങയുമൊക്കെ കൊടുത്തയക്കും. പ്രിയപ്പെട്ടവര്‍‌ക്ക് എന്തെങ്കിലും കൊടുത്തയക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. സ്നേഹമുള്ള മനസ്സാണ്. പരിചയപ്പെട്ട ഓരോ വ്യക്തിയുടെ മനസ്സിലും ഹഫ്‌സയുണ്ട്.

മൈമൂന അബ്‌ദുല്‍ വാഹിദ്