പ്രിയപ്പെട്ട ഹഫ്‌സത്ത
ഷമീല ഹുസ്സൈന്‍
ഹഫ്‌സത്തെക്കുറിച്ച് എന്ത് പറയണമെന്നും എവിടെ തുടങ്ങണമെന്നും ഒന്നും അറിയുന്നില്ല പ്രസ്ഥാനത്തിലൂടെയാണ് ഹഫ്‌സതാനെ പരിചയപ്പെടുന്നത് അന്നുമുതൽ എനിക്ക് അവർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്ഥാനത്താണ് ഒരു മാതൃക പ്രവർത്തകയായിരുന്നു ഹഫ്‌സത്ത എങ്ങിനെ ഒരു ദഅവ പ്രവർത്തനം നടത്തണമെന്നും ജനസേവന രംഗത്ത് എങ്ങിനെ പ്രവർത്തിക്കണമെന്നും ഇസ്ലാമിക സമൂഹത്തിൽ ഏത് രീതിയിലാണ് ജനങ്ങളോട് ബന്ധം സ്ഥാപിക്കേണ്ടത് എന്നും ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയാണ് അവർ ഹഫ്‌സത്തയോടൊപ്പം തന്നെ ഞങ്ങളെയും കൂടെ കൂട്ടാൻ അവർ പരിശ്രമിച്ചിരുന്നു ഞങ്ങളിൽ കാണുന്ന വീഴ്ചകൾ ചൂണ്ടിക്കാണിച്ചു തന്നു അത് തിരുത്തി തരാൻ അവർ പരിശ്രമിച്ചിരുന്നു ഹർസത്തയുടെ ഒരു തർബിയത്ത് അല്ലെങ്കിൽ ഞങ്ങൾക്ക് നൽകിയിരുന്ന ഉൽബോധനം അത് ഞങ്ങളുടെ ഹൃദയത്തിന് വല്ലാത്ത ഒരു ഉണർവും അനുഭൂതിയും ആയിരുന്നു
ഞങ്ങൾ ഏരിയ സമിതി അംഗങ്ങൾ ഒരുമിച്ചു കൂടാൻ തീരുമാനിച്ച സന്ദർഭത്തിൽ അവർ സുഖമില്ലാതെ കിടക്കുന്ന ഒരു അവസരം ആയിരുന്നു അവർ ക്ഷീണിതയായിരുന്നതിനാൽ ക്ഷണിച്ചാൽ അവർ കൂടെ വരുമോ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നിരുന്നാലും അവരെ ഞാൻ ക്ഷണിച്ചു എന്നാൽ വളരെ ആവേശപൂർവ്വം അവർ പറഞ്ഞു തീർച്ചയായും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും എനിക്ക് എല്ലാവരെയും കാണണം ഈ റൂമിനുള്ളിൽ ഇരുന്ന് ഞാൻ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട് തീർച്ചയായും ഞാൻ വരും അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി . മറ്റെല്ലാവരെക്കാൾ ഉപരി ആവേശത്തോടെ അവർ മുന്നിലുണ്ടായിരുന്നു അന്ന് വാടാനപ്പള്ളിയിൽ ഞങ്ങൾ ഒരുമിച്ചു കൂടി ഏരിയാ സമിതി അംഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി സന്തോഷത്തോടെ ആ ദിവസം പോയതറിഞ്ഞില്ല.
അതായിരുന്നു അവരുമായുള്ള അവസാനത്തെ കൂടിക്കാഴ്ച അതൊരു അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇനിയൊരിക്കലും ഹഫ്‌സത്തെ ഈ ദുനിയാവിൽ വച്ച് ജീവനോടെ കണ്ടുമുട്ടില്ല എന്ന് അറിഞ്ഞിരുന്നില്ല ജില്ല ഇറക്കിയ പഴയകാല പ്രവർത്തകരുടെ മുമ്പേ നടന്നവർ എന്ന പുസ്തകത്തിൽ ഹഫ്‌സത്തെക്കുറിച്ച് ഹഫ്‌സത്ത തന്നെ വളരെ ഭംഗിയായി കൊണ്ട് അതിൽ എഴുതിയിരുന്നു പ്രസ്ഥാന പ്രവർത്തനത്തിന്റെ നല്ല കാലഘട്ടത്തെക്കുറിച്ച് ആ പുസ്തകം അവർക്ക് നേരിട്ട് കൊടുക്കണം എന്നതായിരുന്നു ആഗ്രഹം . അതിനായി പലതവണ പരിശ്രമിച്ചു എന്നാൽ കയ്യിൽ അത് കൊടുക്കാൻ കഴിഞ്ഞില്ല അവർക്ക് അത് വായിക്കാനും സാധിച്ചില്ല അവസാനം അത് കൊടുക്കാൻ വേണ്ടി പുറപ്പെട്ടപ്പോൾ അവർ ഹോസ്പിറ്റലിൽ ആയിരുന്നു . പിന്നീട് അവരുടെ മരണശേഷം അവരുടെ സഹോദരിക്ക് കൈമാറുകയാണ് ഉണ്ടായത് ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടിട്ടും അതിനെയെല്ലാം മറികടന്നു കൊണ്ടായിരുന്നു അവരുടെ പ്രവർത്തനം ശാരീരികമായും മാനസികമായും വളരെയേറെ പ്രയാസങ്ങൾ അവർ അനുഭവിച്ചിരുന്നു എന്നാൽ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മാർഗത്തിൽ പ്രവർത്തിക്കുമ്പോൾ അതൊന്നും അവരെ തളർത്തിയില്ല.
അവർ തന്നെയായിരുന്നു ഏറ്റവും മുന്നിലുണ്ടായിരുന്നത് പ്രസ്ഥാനമാർഗത്തിൽ എങ്ങിനെ പ്രവർത്തിക്കണമെന്ന് പറയുകയായിരുന്നില്ല മറിച്ച് അത് പ്രവർത്തിച്ചു കാണിച്ചു തരികയായിരുന്നു ഞങ്ങൾക്ക്. മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ടുനിൽക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല എന്ത് അത്യാവശ്യത്തിനുവേണ്ടി മാറ്റിവെച്ച തുക ആയാലും അത് കഷ്ടപ്പെടുന്നവർക്ക് എത്തിച്ചുകൊടുക്കും അതായിരുന്നു അവർ അള്ളാഹു അവർ ചെയ്ത എല്ലാ സൽകർമ്മങ്ങൾക്കും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ അവരിൽനിന്ന് വന്ന വീഴ്ചകൾ അള്ളാഹു പൊറുത്തു കൊടുക്കു മാറാകട്ടെ അവർക്ക് അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും അവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ അവരുടെ വിയോഗത്തിൽ വിഷമിക്കുന്ന അവരുടെ കുടുംബാദികൾക്ക് ക്ഷമ അവലംബിക്കാനുള്ള ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ഷമീല ഹുസ്സൈന്‍
ഗുരുവായൂര്‍ ഏരിയ കണ്‍വീനര്‍





