ഹഫ്‌സത്ത് ബിൻത് സെയ്‌ദ് മുഹമ്മദിന്റെ ഓർമകൾ
സെനിയ ഖമറുദ്ദീന്‍
ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയത് ഏരിയ സമിതിയിൽ വെച്ചാണ്. പിന്നീട് ഏരിയ സമിതിയുള്ള കണ്ടുമുട്ടലും സൗഹൃദവും വേർപിരിയുന്നത് വരെ കാത്തുസൂക്ഷിച്ചിരുന്നു. ഞങ്ങൾ തൊട്ടടുത്തല്ല താമസിച്ചിരുന്നെങ്കിലും ഓരോ ഏരിയാസമിതിയില്‍ പങ്കെടുക്കുമ്പോഴും ആലിംഗനം ചെയ്തു കൊണ്ടാണ് സൗഹൃദം പുതുക്കുക അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ആത്മബന്ധം തന്നെയായിരുന്നു. അവരുടെ അസുഖത്തെക്കുറിച്ച് അറിയുമ്പോഴും വല്ലാതെ വേദനിച്ചിരുന്നു കാരണം എൻറെ മക്കളുടെ വിവാഹം തൊട്ട് പ്രിയതമന്റെ വേർപാട് വരെ എൻറെ വീട്ടിൽ വന്നു സന്തോഷത്തിലും ദുഃഖത്തിലും പങ്കു കൊണ്ടിരുന്നു. ഓരോ ഏരിയ പ്രോഗ്രാമിലും അവരുടെ ഉൽബോധനവും അല്ലെങ്കിൽ വിജ്ഞാനം വർദ്ധിക്കാൻ ഉതകുന്ന രീതിയിലുള്ള ക്ലാസുകൾ ആയിരുന്നു. ആർക്കും പറഞ്ഞാലും മതിവരാത്ത നിശബ്ദയായ സ്നേഹനിധിയായ കൂട്ടുകാരിയെയാണ് നഷ്ടപ്പെട്ടത് ആ നഷ്ടം ഒരു തീരാ വേദന തന്നെയാണ്. അല്ലാഹുവിൻറെ കാരുണ്യത്താൽ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ തൗഫീഖ് നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു
ഗുരുവായൂർ ഹൽഖ
സെനിയ ഖമറുദ്ദീൻ





