ഹഫ്‌സത്ത - നിശബ്ദ ജനസേവനത്തിലെ നിറ സാന്നിധ്യം
ഇര്‍ഷാദ് അബ്‌ദുല്ല, ഹസീന ഇർഷാദ്.
വിശ്വാസത്തേക്കുറിച്ച് വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന പലയിടത്തും സത്കര്‍മത്തെ കൂടി ചേർത്തിരിക്കുന്നതായി കാണാൻ കഴിയും. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുക വിശ്വാസിയുടെ ബാധ്യതയാണ്. അക്ഷരാർത്ഥത്തിൽ ഇത് ഉൾക്കൊണ്ടുള്ള ധന്യമായ ജീവിതമായൊരുന്നു അവരുടേത്. നാട്ടിലും പരിസര പരിസര പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവരെക്കുറിച്ചു ആദ്യമറിയുന്നത് ഹാഫസത്തയിലൂടെയായിരുന്നു. അപ്പോൾ തന്നെ അവരിറങ്ങും. അനാരോഗ്യം നോക്കാതെ പ്രതിസന്ധിക്കളെ ഗൗനിക്കാതെ ജന സേവനത്തെ ആസ്വദിച്ചുകൊണ്ടുള്ള ഇറക്കം. ജനസേവനത്തിന്റെ നിശബ്ദ വീഥിയിലൂടെ അവർ നടന്നു നീങ്ങും.
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിന്റെ കാലത്തും നിശബ്ദയായിട്ടായിരുന്നു അവരുടെ ജനസേവനം. സമൂഹത്തിൽ കാരുണ്യം തേടുന്ന വേദനിക്കുന്നവരെക്കുറിച്ച് ഞങ്ങൾ അറിയുന്നത് ഹഫ്‌സതയിലൂടെ ആയിരുന്നു. നിശബ്ദ ജനസേവകർക്ക് എന്നും പ്രചോധനമായിരുന്നു അവരുടെ ജീവിതം. ജനസേവനത്തെ കുറിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു പാഠ പുസ്തകമായിരുന്നു അവരുടെ ജീവിതം. പ്രതിസന്ധികളിൽ തീർത്തും ആശ്വാസമായിരുന്നു അവരുടെ വാക്കുകൾ.അപരന്റെ വേദന സ്വന്തം വേദനയായിക്കണ്ടു അവർക്ക് സാന്ത്വനവും സ്നേഹവും പരിഗണയും പരിചരണവും നൽകാൻ എന്നും മുന്നിലായിരുന്നു അവർ. വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിലൂടെ പ്രാർത്ഥനകളിലൂടെ അവർ നൽകുന്ന ഊർജം വിവരനാതീതമായിരുന്നു.
ഹഫ്‌സത്തയുടെ വിയോഗം സൃഷ്ടിച്ച വിടവ് നിലനിൽക്കുന്നുണ്ടെങ്കിലും ജനസേവന വീഥിയിലൂടെ അതിവേഗം നിശബ്ദമായി മുന്നേറാൻ അവരുടെ ഒരു പിടി ഓർമ്മകൾ ഞങ്ങൾക്ക് പ്രചോദനമാണ്.
ഇര്‍ഷാദ് അബ്‌ദുല്ല, ഹസീന ഇർഷാദ്.





