പ്രാർത്ഥനാ നിർഭരമായ
ഒരനുസ്‌മരണം
അശ്‌റഫ് ശ്രമദാനി
ജനിച്ചുവളർന്ന കുടുംബപശ്ചാത്തലം വ്യക്തിത്വ വളർച്ചയെ സ്വാധീനിക്കുന്ന ഘടകം തന്നെ. അതുകൊണ്ടാകണം ഫീദിലാലില്‍ ഖുര്‍ആന്‍ വിവർത്തകരിൽ ഒരാളായ വി.എസ് സലീം സാഹിബിന്റെ അരുമപ്പെങ്ങളുമായ ഹഫ്‌സത്ത് ഇടപഴകിയവർക്കൊക്കെയും പ്രിയങ്കരി ആയി തീർന്നത്.പിതാവ് പണ്ഡിതനും മദ്രസ്സാ അധ്യാപകനും ആയിരുന്നു.
സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ് എന്ന ദിവ്യബോധനത്തിന്റെ ചില അനുബന്ധങ്ങൾ ബഹ്‌റൈൻ പ്രവാസകാലത്ത് ഗസ്സാൻ അബ്ദുറഹ്‌മാൻ ശനാഇ എന്ന ഫലസ്‌തീൻ എഞ്ചിനീയർ പറഞ്ഞത് ഇവിടെ ഓർക്കുന്നു.ഒരു മുസ്ലിമായ എന്നോട് അയാൾ പ്രകാശിപ്പിച്ചിരുന്ന സ്നേഹബന്ധം മറ്റു രണ്ട് ഇന്ത്യൻ എഞ്ചിനീയർമാർക്ക് അൽപ്പം വർഗ്ഗീയമായി തോന്നിയത് പറയുക തന്നെ ചെയ്തു. പുഞ്ചിരിച്ചു കൊണ്ടു തന്നെ ഗസ്സാൻ പ്രതികരിച്ചു:അശ്‌റഫ് വിശ്വാസത്തിൽ എന്റെ സഹോദരനാണ്.നിങ്ങൾ എനിക്ക് മനുഷ്യ സഹോദരൻമാർ. നിങ്ങൾക്ക് അശ്‌റഫ് ഇന്ത്യൻ സഹോദരൻ.സാഹോദര്യത്തിന്റെ വിശാലമായ വഴികൾ.
ഈ എല്ലാവഴികളിലും ഹഫ്‌സ താൻ ആർജ്ജിച്ചെടുത്ത നന്മ സഹാനുഭൂതി ആർദ്രത ആതിഥേയത്വം ഇസ്ലാം പ്രചോദിത പ്രേരിത മാനവികത കഴിവിൻപടി വിവേചനമെന്യേ നിർലോഭം നിർവ്വഹിച്ചു പോന്നു. അതിന് താങ്ങും തണലും പ്രേരണയുമായി ഇണ അബ്ദുറഹ്‌മാന്‍ കൂട്ടിനും.
മൂത്തമകൻ മിഖ്‌ദാദിന്റെ നാമനിർദ്ദേശത്തിൽ ഞാൻ വഹിച്ച പങ്ക് ഇത്തരുണത്തിൽ അനുസ്‌മരിക്കുന്നു.എന്റെ ഇണ ഒരിക്കൽ വിദേശത്തായിരുന്നപ്പോൾ ഒരു നോമ്പ് തുറനേരം സഹോദരൻ അബ്‌ദുറഹ്‌മാന്‍ വശം ഹഫ്‌സത്ത് കൊടുത്തുവിട്ട വിഭവങ്ങൾ ഓർമയുടെ ചെപ്പിൽ ഇന്നും രുചി പ്രസരിപ്പിക്കുന്നുണ്ട്.പ്രിയപ്പെട്ടവളുടെ ഒരാത്മാർത്ഥ കൂട്ടുകാരിയായി അടയാളപ്പെടുത്തപ്പെട്ട ഒരു മഗ്‌രിബ്.
മുഖസ്‌തുതി പറയുന്നവരെ മണ്ണു വാരി എറിയുക എന്ന് തിരുദൂതർ പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയത് മിഖ്‌ദാദ് (റ ) ആണെന്ന ഓർമയിൽ വിടപറഞ്ഞ സഹോദരി ഹഫ്‌സക്കും മക്കൾക്കുമായി വിശിഷ്യാ മിഖ്‌ദാദിനായി സഹോദരൻ അബ്‌ദുറഹ്‌മാനായി ഇഹപര നന്മകൾക്ക് പ്രാർത്ഥിച്ചു കൊണ്ട്.
അശ്‌റഫ് ശ്രമദാനി





