നൗഷബ
കല്യാണം കഴിഞ്ഞ് ഭർത്തൃവീട്ടിൽ താമസം ആരംഭിക്കുമ്പോൾ, പെൺകുട്ടികൾക്ക് ഉണ്ടാകുന്ന എല്ലാ ആവലാതിയും ആശങ്കയും എനിക്കും ഉണ്ടായിരുന്നു. വീടിനെ കുറിച്ച് എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല, പക്ഷേ എന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, എന്റേതായ സാമൂഹിക അന്തരീക്ഷം — ഇവയെല്ലാം എങ്ങനെയാകുമെന്നുള്ള എന്നുള്ള ഒരു നല്ല പേടി മനസ്സിനുള്ളിലുണ്ടായിരുന്നു , അതിനൊക്കെ പാകപെടുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നതും പഠിച്ചതും.
അങ്ങനെയിരിക്കെ,കല്യാണപിറ്റെന്ന് തന്നെ, ഹഫ്‌സത്ത വീട്ടിലെത്തി.....(സ്ത്രീധന രഹിതം, മഹർ വധു ആവശ്യപെട്ടത് പ്രകാരം , സ്വർണം ഉപയോഗിക്കാതിരുന്നതു തുടങ്ങിയ വിശേഷതകൾ എന്റെ കല്യാണത്തിന് ഉണ്ടായിരുന്നു.) കല്യാണവുമായി ബന്ധപ്പെട്ടതെല്ലാം ഏറെ മനോഹരമായി കഴിഞ്ഞതായും, അതിന്റെ ക്രെഡിറ്റ് എനിക്കാണ് കൊടുക്കേണ്ടതെന്ന് സ്നേഹത്തോടെയും രസത്തോടെയും ഹഫ്‌സത്ത പറഞ്ഞപ്പോൾ, എനിക്ക് അതൊരു കുളിർകോരുന്ന അനുഭവമായി.എന്റെ രണ്ടുകൈകളും പിടിച്ചു അടുത്തിരുന്ന് ആയിരുന്നു ഹഫ്‌സത്ത സംസാരിച്ചത്.
കല്യാണം എനിക്കുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. പിന്നെ പാടൂരുപോലുള്ള സ്ഥലങ്ങളിൽ ഇത്തരം മാതൃകകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ ആത്മവിശ്വാസം,പെൺകുട്ടികളുടെ ചിന്താഗതിയെ മാറ്റാൻ അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങൾ അങ്ങനെ കുറെ സംസാരിച്ചു.
ആദ്യത്തെ കൂടികാഴ്ചയിൽ തന്നെ, ഭർത്തൃവീട്ടിലെ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നെങ്കിൽ ഈ ആത്മബന്ധം തോന്നുമോ? പ്രത്യേകിച്ച് പെൺകുട്ടികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന വിവേചനാത്മകമായ സാമൂഹിക ചുറ്റുപാടിൽ ആ ബന്ധം അത്ര നല്ലതാകമായിരുന്നില്ല.
ആ സംസാരങ്ങൾ എനിക്കുണ്ടാക്കിയ സന്തോഷം പറയാനാകാത്തത്ര ആയിരുന്നു. ആ നിമിഷം മുതലാണ് പാടൂർ എന്ന പ്രദേശത്തോട് മമതയും ആത്മബന്ധവും തോന്നി തുടങ്ങിയത് പിന്നീടും പല ക്ലാസുകളിലും, പള്ളി പരിസരങ്ങളിലും ഹഫ്‌സത്താനെ പലപ്രാവശ്യം കണ്ടു. ഓരോ പ്രാവശ്യവും, അതേ ഉത്സാഹത്തോടെയും വാരിപ്പുണർന്നു ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.
പിന്നീട് നാട്ടിൽ ഉണ്ടാകുമ്പോഴൊക്കെയും ഹൽഖകളിലും GIO ക്യാമ്പുകളിലും സജീവമാകാൻ തുടങ്ങി.ഹൽഖയിലെ പ്രവർത്തകരിൽ തമ്മിലുള്ള സ്നേഹവും ഉഷ്മളതയും എടുത്തുപറയേണ്ട ഒന്നാണ്.ഒരു കുടുംബം പോലെ എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ഹഫ്‌സത്ത നാസീമത്ത് അല്ലാതിരുന്നപ്പോഴുമെല്ലാം, എല്ലാവരും ഹഫ്‌സത്തയോട് അഭിപ്രായം ചോദിച്ചിട്ടാണ് തീരുമാനം എടുത്തിരുന്നതു് ഹഫ്‌സത്തക്ക് സദസ്സുകളിൽ ലഭിക്കുന്ന പ്രത്യേക സ്നേഹവും ആദരവും എടുത്തുപറയേണ്ടതാണ്.
നിങ്ങളെ ഞാൻ ഈ പറഞ്ഞ പരിപാടിക്ക് ക്ഷണിക്കുന്നു;അതിനു പകരം, നമ്മൾ അവിടെ എത്തിച്ചേരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളാണ് ഹഫ്‌സത്ത ഒരാളോടു ആവശ്യപ്പെടുക. പരിപാടിക്ക് , പോകണോ എന്ന സംശയത്തിൽ നിൽക്കുന്ന ആളുകൾക്ക് പിന്നെ പോകാതിരിക്കാനാകില്ല.
അതു പോലെ ചുറ്റും നടക്കുന്ന എല്ലാ രാഷ്ട്രീയ, സാമൂഹിക, സമുദായ വിഷയങ്ങളിലുമും ഹഫ്‌സത്ത UPDATED ആയിരുന്നു, പരന്ന വായനയുള്ളതും ഖുര്‌ആനിൽ നല്ല രീതിയിൽ പഠിച്ചതിനാലും. എന്തു വിഷയം പ്രതിപാദിച്ചാലും തദവസരത്തിനൊത്തൊരു ഖുര്‍ആൻ ആയത്തു ഹഫ്‌സത്ത പറയും.പലപ്പോഴും ഡൽഹിയിൽ നടക്കുന്ന സമരങ്ങൾ ആണെങ്കിൽ പോലും, പങ്കെടുത്ത ആളുടെ പേര് വിവരങ്ങൾ വരെ ഹഫ്‌സത്തക്ക് നല്ലോണം അറിയാം.പുതിയ കാര്യങ്ങളെ കുറിച്ച് ചോദിച്ച് അറിയാനും പഠിക്കാനും ഹഫ്‌സത്തയ്ക്ക് നല്ല താല്പര്യമായിരുന്നു.
പള്ളിയിൽ പ്രോഗ്രാമിന് പെൺകുട്ടികൾ എല്ലാം വരുമ്പോൾ, വ്യത്യസ്ഥ ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകും, തലമറച്ചവരും അല്ലാത്തവരും എല്ലാം ഒക്കെ ആയിട്ട് ,ഹഫ്‌സത്ത അവരോടൊക്കെ സ്നേഹത്തോടും സന്തോഷത്തോടും സംസാരിക്കുന്നത് കാണാറുണ്ടായിരുന്നു , പലയിടത്തും പെൺകുട്ടികളുടെ മോറൽ സൈഡ് നോക്കിയാണ് പലപ്പോഴും ക്ലാസുകളിലേക്കും മറ്റും ക്ഷണിക്കാറ് പാടൂർ അങ്ങനെയായിരുന്നില്ല , അബായ ഇട്ട് വരുമ്പോൾ നിങ്ങളൊക്കെ കുട്ടികളല്ലേ? കളർഫുള്‍ ഡ്രസ്സ് എല്ലാം ഇട്ടിട്ട് വന്നൂടേ എന്ന് ഉപദേശിക്കും.
മറ്റൊന്ന്, ഹഫ്‌സത്തയ്ക്കും എല്ലാവരോടും ഉണ്ടായിരുന്ന പരസ്പരബന്ധമാണ്. അതിനുള്ള എല്ലാ സാധ്യതകളെയും ഹഫ്‌സത്ത ഉപയോഗപ്പെടുത്തി. എല്ലാവരുടെയും വീട്ടിലേക്കും അവര്‍ക്ക് എപ്പോഴും കയറി ചെല്ലാന്‍ പറ്റുമായിരുന്നു. പിന്നെ, മെസ്സേജ് അയച്ചും ഫോണ്‍ കോള്‍ ചെയ്‌തും എല്ലാവരോടും വളരെ വ്യക്തി ബന്ധം വളർത്തിപ്പോന്നു. രോഗാവസ്ഥയിലായിരുന്നപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിച്ചു, ഉപദേശിച്ചു, ദുആ ചെയ്തു..
ഞാൻ കരുതിയിരുന്നത് ഹഫ്‌സത്തക്ക് എന്നോടൊരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്നായിരുന്നു, പക്ഷേ എല്ലാവരുടെയും അനുഭവങ്ങൾ കേൾക്കുമ്പോഴാണ് ഹഫ്‌സത്ത എല്ലാവരോടും ഉള്ള അടുപ്പം ഇങ്ങനെയാണ് കൈകാര്യം ചെയ്തെന്നു മനസ്സിലാകുന്നത്.
കാണുമ്പോൾ എല്ലാം കെട്ടിപ്പിടിച്ചു, ഉമ്മ വെച്ച്.വസിയതു ചെയ്യുമായിരുന്നു , പാടൂർ ഉള്ള എല്ലാവരുടേയും നന്മക്കായും നമ്മളോട് ഇറങ്ങി പ്രവർത്തിക്കണം എന്നു , “നിങ്ങളിലാണ് നമ്മുടെ പ്രതീക്ഷ” എന്നും ഒക്കെ ,പാടൂർക്കാരോടിത്ര സ്നേഹമുള്ള മറ്റൊരു നാട്ടുകാരി ഉണ്ടാവുമോ?
ഞാൻ കുവൈറ്റിൽ വരുന്നതിന് മുമ്പ് തന്നെ ഹഫ്‌സത്ത കിടപ്പിലായിരുന്നു, വീട്ടിൽ പോയപ്പോൾ തീരെ വയ്യ, പക്ഷേ കണ്ടപ്പോൾ നല്ല സന്തോഷത്തിൽ ഒരു പാട് നേരം സംസാരിച്ചു, കുട്ടികളെ നാട്ടിൽ നിർത്തി പോകുന്നതിന്റെ വിഷമം പറഞ്ഞപ്പോൾ, തവക്കുല്‍ ചെയ്യാൻ പറഞ്ഞു, ഇനി ഇപ്പോ ഇത് എഴുതുമ്പോള്‍ മക്കളുടെ വിസ റെഡി ആയിട്ടുണ്ട് , രോഗാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഒക്കെ ഇബാദത്തുകൾ നല്ലോണം ചെയ്യാൻ പറ്റാത്തതിലെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്.ഹഫ്‌സത്തയുടെ ഈമാനിന്റെ ഒരു പങ്കെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ !
അതിനുശേഷം പെരുന്നാളിനു നാട്ടിൽ വന്നു, അന്നാണ് ഹഫ്‌സത്തയെ അവസാനം കാണുന്നത്.പള്ളിയിൽ ഉസ്താദിന്റെ ചുറ്റുമുണ്ടാകുന്ന പോലെ, ഒരു കൂട്ടം എപ്പോഴും ഹഫ്‌സത്തയുടെ ചുറ്റുമുണ്ടാകും. ഈദ്‌ഗാഹിന് ആണെങ്കിൽ പറയേണ്ട കാര്യം ഇല്ല; പെൺകുട്ടികളുടെ ഭാഗത്ത് ഒരു ചെറിയ ക്യൂ ഉണ്ടാകും.ഹഫ്‌സത്തനെ ആശ്ലേഷിക്കാനുള്ള തിരക്കാണ്; ഇടയിൽ ഞാൻ കെട്ടിപ്പിടിച്ചു. എന്നെ കണ്ടപ്പോ ഹഫ്‌സത്ത ഒന്നു സർപ്രൈസ് ആയി. പെരുന്നാളിന് വരുമെന്നു ആർക്കും സൂചനയുണ്ടായിരുന്നില്ല. അപ്പോള്‍ ആ സന്തോഷത്തിൽ അവിടെ വെച്ച് ഒരു സെൽഫി എടുത്തു , എന്നോട് ഫോട്ടോ ചോദിച്ച് വാങ്ങി — അടുത്ത ദിവസം തന്നെ WhatsApp സ്റ്റാറ്റസായി വച്ചതൊക്കെ ഓർക്കുന്നു.
ഇന്ന് ആ ഫോട്ടോയിൽ നോക്കുമ്പോൾ മനസിന് വലിയ ഭാരം , താങ്ങാൻ പറ്റുന്നില്ല ഹഫ്‌സത്തയ്ക്ക് എല്ലായ്പ്പോഴും വയ്യായ്‌ക ഉള്ളതു കൊണ്ടു മാറിവരും എന്ന് കരുതി, ഇനി നമുക്ക് ഒരിക്കൽ പോലും അതുപോലൊരു ഹഗ് കിട്ടില്ല, മെസേജോ കോളോ ഉണ്ടാകില്ല; ഇത് പാടൂരിലെ പെണ്ണുങ്ങള്‍ക്കെല്ലാവർക്കും ഉണ്ടാകുന്ന പ്രയാസം ചെറിയതല്ല ഈ ശൂന്യത ഒന്നും കൊണ്ടും നികത്താൻ പറ്റില്ല.
പക്ഷേ ഹഫ്‌സത്ത പടച്ചോന് പ്രിയപ്പെട്ടവൾ ആകുമെന്ന വിശ്വാസം ഉണ്ട്, അതുതന്നെയാണ് നമ്മുടെ എല്ലാ പ്രാർത്ഥനയും. എല്ലാത്തിനും മുമ്പ് നടന്നവരാണ്, റബ്ബിന്റെ സ്വർഗത്തിലും അങ്ങനെ ആവട്ടെ...
നൗഷബ






