ഹഫ്‌സത്തായെ കുറിച്ച് പറയുമ്പോൾ
ജുമാനത്ത് അബ്‌ദുല്‍ അസീസ്
പ്രസ്ഥാനത്തെക്കുറിച്ച് അതിലുപരി ദീനിനെ കുറിച്ച് എങ്ങനെ കാണണം എന്ന് ഹഫ്‌സത്ത വളരെ മനോഹരമായി സ്നേഹത്തോടെ, സ്നേഹത്തോടെയുള്ള ശാസനയോടെ പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു. അതിലുപരി പ്രവർത്തിച്ചു കാണിച്ചു തരുമായിരുന്നു.
ദീനീ പ്രവർത്തനത്തിന് വേണ്ടി ഇപ്പോഴുള്ള മൊബൈൽ ഉപയോഗം വളരെ വേഗം തന്നെ ഹൃദിസ്ഥമാക്കി. എപ്പോഴും ലൈവ് ആയിത്തന്നെ ഉണ്ടാകുമായിരുന്നു. എത്ര വയ്യാത്ത അവസ്ഥയിലും ഓരോ പ്രവർത്തനത്തിനും മുൻകൈ എടുക്കുമായിരുന്നു. ഹൽകയിലെ ഓരോ പ്രവർത്തകരെയും പ്രത്യേകം പ്രത്യേകം വാട്സാപ്പിലൂടെ സംസാരിച്ചു അടുപ്പം കാണിച്ചിരുന്നു, ദഅവ രംഗം ആയിരുന്നു ഏറ്റവും വലിയ പ്രവർത്തനരംഗം. അത് ഹൽകയിലുള്ള എല്ലാവരെയും ബോധ്യപ്പെടുത്തിയിരുന്നു. ഹഫ്‌സത്തയുടെ ഓരോ പ്രവർത്തനവും വളരെ മാതൃകാപരമായിരുന്നു. ഒരുപാട് വയ്യാത്ത അവസ്ഥയിലും ചെറിയ ഒരു ടൂർ സംഘടിപ്പിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ വളരെയധികം താൽപര്യം കാണിച്ച് അതിൽ പങ്കെടുത്തു. അതിനുശേഷം പറഞ്ഞിരുന്നു ഒരുപാട് ഒരുപാട് സന്തോഷം മനസ്സിന് കിട്ടി എന്ന്.
ഞാൻ നാസിമത്തായി പ്രവർത്തിക്കുമ്പോൾ ആ സമയത്ത് കൂടെയുണ്ടായിരുന്ന പ്രധാനപ്പെട്ടവർ ലീവ് ആയപ്പോൾ എത്ര വയ്യ എങ്കിലും ഒരുപാട് സപ്പോർട്ട് ചെയ്യാനും സഹായിക്കാനും ഫോണിലൂടെ ഉപദേശിക്കാനും സമയം കണ്ടെത്തിയിരുന്നു, എപ്പോഴും എല്ലാവർക്കും ഒരു ചെറിയ പൊതി സമ്മാനമായി വീട്ടിലുണ്ടാക്കിയ പച്ചക്കറിയോ, മാങ്ങയോ, എന്തെങ്കിലും ഭക്ഷണമോ ഹൽകയിൽ അല്ലെങ്കിൽ ഖുർആൻ ക്ലാസിൽ വരുമ്പോൾ കൊണ്ടുവരുന്ന പതിവ് ഉണ്ടായിരുന്നു. കൂടുതൽ കൂടുതൽ ഖുർആൻ പഠിക്കാനും, പഠിപ്പിക്കാനും, വിഷയങ്ങൾ പഠിപ്പിക്കാനും അയൽവാസികളെയും അറിയുന്നവരെയും ഒത്തുകൂട്ടി പലഭാഗങ്ങളിലായി ക്ലാസ് എടുക്കുമായിരുന്നു. അവരുമായി നല്ല ബന്ധം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. പാവങ്ങൾക്ക് സഹായം നൽകാൻ പ്രത്യേകം ഉത്സാഹം കാണിച്ചിരുന്നു. സഹായിച്ചു നിർത്താത്ത പ്രകൃതമായിരുന്നു. തുടരെയുള്ള അന്വേഷണവും സഹായിക്കലും ചെയ്യുമായിരുന്നു. എത്ര വയ്യെങ്കിലും പങ്കെടുക്കാൻ സാധിക്കാത്ത അവസരങ്ങൾ ആണെങ്കിൽ പോലും ഹഫ്‌സത്തയുടെ ഒരു വോയിസ് വല്ലാത്തൊരു ധൈര്യം തരുന്നത് ആയിരുന്നു.
വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയാനും പരസ്പരം പങ്കുവയ്ക്കാനും ഹഫ്‌സത്തയുടെ വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കാനും അതിലൂടെ അടുപ്പം നിലനിർത്താനും ഉള്ള ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹഫ്‌സത്തയുടെ വിയോഗത്തിനുശേഷം ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും മനസ്സിൽ ഓരോ പ്രവർത്തനങ്ങൾ മുന്നിൽ തെളിഞ്ഞു വരുന്നു.
എന്നെ സംബന്ധിച്ച് എനിക്ക് ഹഫ്‌സതയിലൂടെ കിട്ടിയ ഒരു അനുഗ്രഹം, എപ്പോളും ഓർക്കുന്ന ഒരു കാര്യം...ഞാൻ പ്രസ്ഥാനത്തോട് അറിഞ്ഞു വളർന്ന ഒരു വ്യക്തിയായിരുന്നു എങ്കിലും ഹൽഖയിൽ എത്തിയിരുന്നില്ല, (സാഹചര്യം അനുവദിക്കാത്തതു കൊണ്ടായിരുന്നു), എങ്കിലും അത് അറിഞ്ഞിരുന്ന ഹഫ്‌സത എന്നെ പ്രസ്ഥാനത്തിലേക്ക് വളരെ സ്നേഹത്തോടെ എപ്പോഴും ക്ഷണിച്ചു ഹൽഖയിലേക്ക് ഉൾപ്പെടുത്തി, അതുകൊണ്ട് തന്നെ ആ സൗഭാഗ്യം കിട്ടിയതിൽ ഞാൻ ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു.
ജുമാനത്ത് അബ്‌ദുല്‍ അസീസ്





