നിഷ്‌കളങ്കയായ മഹതി
സീനത്ത് എറിയാട്
ഹഫ്‌സയെ കുറിച്ച് പറയുകയാണെങ്കിൽ പറഞ്ഞാൽ തീരില്ല അത്രയ്ക്കും ഉന്നത വ്യക്തിത്വത്തിന് ഉടമയായ പ്രവർത്തക.സൽസ്വഭാവി സൗമ്യ സ്വഭാവം.ഞാൻ കൊടുങ്ങല്ലൂരിലെ അത്താണി എന്ന സ്ഥലത്തേക്ക് എത്തുന്നത് എൻറെ പതിനെട്ടാമത്തെ വയസ്സിലെ വിവാഹത്തോടനുബന്ധിച്ചാണ്.
വിവാഹശേഷമാണ് ജമാഅത്തെ ഇസ്ലാമി എന്താണ് എന്ന് ഞാൻ അറിയുന്നത്.ഞാൻ പഠിച്ചതും വളര്‍ന്നതും ഇസ്‌ലാഹി പശ്ചാതലുമുള്ള കുടുംബത്തിലും സ്ഥാപനത്തിലുമാണ്.ഭര്‍തൃ ഗൃഹത്തിലെത്തിയപ്പോള്‍ എനിക്ക് പ്രസ്ഥാനത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നെ പ്രസ്ഥാനത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഇക്കാടെ എളാപ്പയുടെ മകളായ ഹഫ്‌സയാണ്.ഈ മഹതിയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പറഞ്ഞാൽ തീരില്ല അത്രയ്ക്കും കടപ്പാടുണ്ട്.
വീട്ടിൽ വന്ന് ക്ലാസ്സുകൾക്കും യോഗങ്ങൾക്കും സ്കോർഡുകൾക്കും വിളിച്ചുകൊണ്ടുപോയി എന്നെ എല്ലാവരെയും പരിചയപ്പെടുത്തി. അയൽപക്കങ്ങളിലും പ്രവർത്തകരുടെ വീടുകളിലും എന്നെ കൊണ്ടുപോയി ബനാത്ത് അറബിക് കോളേജില്‍ കൂട്ടി കൊണ്ടുപോയി അധ്യാപകരെയും മറ്റുള്ളവരെയും പരിചയപ്പെടുത്തി വിവാഹം കഴിഞ്ഞ് പോകുന്നത് വരെയുള്ള ആ രണ്ടുവർഷം ഞങ്ങൾ തമ്മിൽ വളരെയധികം ബന്ധങ്ങൾ ഉണ്ടായിരുന്നു
ഇക്കയുടെ എളാപ്പയുടെ മകളായിരുന്നു ഹഫ്‌സ. ഒരു ജേഷ്ഠ സഹോദരൻറെ ഭാര്യയായിട്ടല്ല എന്നെ കണ്ടിരുന്നത് ഒരു കൂട്ടുകാരി ആയിട്ടായിരുന്നു ഞാൻ വീട്ടിൽ പോവുകയാണെങ്കിൽ എനിക്ക് കത്ത് എഴുതുമായിരുന്നു അന്ന് ഫോൺ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലല്ലോ.ഞങ്ങളുടെ വീടുകൾ ഏതാനും വീടുകൾക്കു അപ്പുറമായിരുന്നെങ്കിലും ഇടക്കിടെ മദ്രസയിൽ പോകുന്ന കുട്ടികളുടെ കയ്യിൽ എനിക്ക് എഴുത്ത് എഴുതി കൊടുത്തയക്കുമായിരുന്നു.
രണ്ട് വർഷത്തിനുശേഷം വിവാഹം കഴിഞ്ഞ് പോയി അതിനുശേഷം ഞങ്ങൾ കത്തിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. മകൻ ജനിച്ച ശേഷം കുട്ടിയുടെ കാര്യത്തിൽ മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു പിന്നെ ഞങ്ങൾ വല്ലപ്പോഴും വല്ല ആവശ്യങ്ങൾ മാത്രമായി കണ്ടുമുട്ടൽ.എന്നാലും പാടൂരിലുള്ള ഹഫ്‌സയുടെ വീട്ടിൽ പല പ്രാവശ്യം പോയി അവസാനമായി ഞങ്ങൾ കണ്ടുമുട്ടിയത് ജിഐ തൃപ്രയാർ സംഗമത്തിൽ വെച്ചാണ്. നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഞങ്ങൾ റാലിക്ക് പോയില്ല ഓഡിറ്റോറിയത്തിൽ ഇരുന്ന് ഒരുപാട് നേരം സംസാരിച്ചു സംസാരത്തിൽ അധികവും മിഖ്‌ദാദിന്റെ കാര്യങ്ങൾ അസുഖങ്ങൾ എന്നിവയാണ് വിഷമത്തോടെ ഹഫ്‌സ പറഞ്ഞത്. പിന്നീട് ഞാൻ കാണുന്നത് എൻറെ പ്രിയ കൂട്ടുകാരിയുടെ ചലനമറ്റ ശരീരമായിരുന്നു.
ആജനപ്രവാഹം പ്രസ്ഥാന പ്രവർത്തകരുടെ ഒഴുക്ക് മയ്യത്ത് നമസ്കാരം എല്ലാം എൻറെ സഹോദരിയുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായിരുന്നു നാഥാ നീ ഞങ്ങളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണമേ ഒരുപാട് പ്രയാസങ്ങളും പരീക്ഷണങ്ങളും ക്ഷമയോടെ സ്വീകരിച്ചവരാണ്.
പ്രിയപ്പെട്ട മഹതിക്ക് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടങ്കിൽ പൊറുത്തു കൊടുക്കണേ നാഥാ ആ കുടുംബത്തിന് ആ മകന് ക്ഷമയും ആശ്വാസവും നൽകണേ റബ്ബേ ....
സീനത്ത് എറിയാട്





