ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാടൂരിലെ തുടക്കം
ജമീല പാടൂര്‍
1999 ലാണ് വനിത കൂട്ടായ്മ വെങ്കിടങ് പ്രദേശത്ത് ആദ്യമായി തുടങ്ങിയത്.ജമാഅത്തെ ഇസ്‌ലാമിയുടെ1998 ഹിറ സമ്മേളനത്തിൽ കുറച്ച് സ്ത്രികൾ പാടൂർ നിന്നും വെങ്കിടങ്ങിൽ നിന്നും പങ്കെടുത്തിരുന്നു. അവരൊയൊക്കെ കൂട്ടി ഒരു ഹഖ രൂപികരിക്കാൻ വാഹിദ് സാഹിബ് നിർദേശിച്ചതനുസരിച്ചായിരുന്നു ഈ കൂട്ടായ്‌മ നിലവില്‍ വന്നത്.അതുപ്രകാരം വാഹിദ് സാഹിബിന്റെ ഭാര്യ മൈമുനത്ത,പിടി- ഷംസു സാഹിബിന്റെ ഭാര്യ ജമീലത്ത,ഡോ. സെയ്യ്തു മുഹമ്മന്റെ ഭാര്യ നസീമത്ത മെച്ചേരിപടി ഖാലിദ് സാഹിബിന്റെ ഭാര്യ ജമീലത്ത,വെങ്കിടങ് സൗദ ഹുസൈൻ,മൂസ മൗലവിയുടെ ഭാര്യ ഇങ്ങനെ 7 പേര് അടങ്ങുന്നതാണ് വനിതാ കൂട്ടായ്‌മയുടെ ആദ്യത്തെ ഹൽഖ രൂപീകരണം.
ഓരോ വാരവും ഓരോരുത്തരുടെയും വീടുകളിൽ മാറി മാറി യോഗങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു.പാവറട്ടി ഖുബയില്‍ വെച്ച് യോഗം ചേരുമ്പോള്‍ സൈനുദ്ധീൻ മൗലവിയും ക്ലാസെടുക്കുമായിരുന്നു. ഇന്നത്തെ പോലെ ഞങ്ങളുടെ പരിധിയിൽ നിന്ന് കൊണ്ട് ചെറിയ സേവനങ്ങളും സ്ക്വാഡുകളും പൊതു ക്ലാസും നടത്തിയിരുന്നുഇപ്പോള്‍ ഉള്ളതു പോലെ സർവസാധരണമായി മൊബയിൽ സർവീസ് ഉണ്ടായിരുന്നില്ല ലൈൻ ഫോണ്‍ മാത്രമായിരുന്നു എക ആശ്രയം - അതും വിരളമായിരുന്നു
ഒന്ന് രണ്ട് വർഷം ഇങ്ങിനെ കഴിഞ്ഞു അതിനിടക്കാണ് ഡോ. സൈതു മുഹമ്മഫദിന്റെ ഭാര്യ രോഗഭാധിതയായി. അവർക്ക് ഒന്നിലും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥവന്നു.മറ്റ് രണ്ട് സഹോദരിമാരും കൂടെ കൊഴിഞ്ഞ് പോയ സാഹചര്യത്തില്‍ വെങ്കിടങ്ങിൽ നിന്ന് പാടൂരിലേക്ക് ഹല്‍ഖാ പ്രവര്‍ത്തനം മാറ്റുകയാണ് ഉണ്ടായത്.പിന്നീട് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തന നൈരന്തര്യത്തിന്റെ ബാക്കി പത്രമാണ് ഇന്നത്തെ പാടൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും.ഇതില്‍ സ്‌നേഹനിധിയായ ഹഫ്‌സയുടെ സാന്നിധ്യം അവിസ്‌മരണീയമത്രെ.
ജമീല പാടൂര്‍





