വിളക്കായിരുന്നു
റഷീദ് ആര്‍.പി
............................
സഹോദരി ഹഫ്‌സത്ത് വാട്ട്‌സാപ്പിലൂടെ എനിക്കയച്ച അവസാന സന്ദേശം ദൈവത്തെ സ്തുതിച്ച് കൊണ്ടുള്ളതായിരുന്നു....!
അതൊരു ജൂലൈ ആറിന്നായിരുന്നു എന്നും ഞാൻ ഓർക്കുന്നു ..
ശാരിരിക അസ്വസ്ഥതകൾ അവരെഏറെ അലട്ടുന്നുണ്ടായിരുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നു.പിന്നെ അധികനാൾ അവർ ഉണ്ടായില്ലല്ലോ ...?
രണ്ടായിരത്തി ഇരുപത്തി അഞ്ചു് ജ്യൂലൈ പത്തൊൻപതാം തിയ്യതി,നാഥനിലേക്ക് അവർ യാത്രയായി....!കാലത്തിന്ന് മുമ്പേ സഞ്ചരിച്ച്, ഒരു കാലഘട്ടത്തിൽ ചെയ്ത് തീർക്കാവുന്നതിനപ്പുറവും ചെയ്ത്, നന്മയുടെ കൈപ്പുസ്തകത്തിൽ തൻ്റേതായ ഒരു ഇടം എഴുതി ചേർത്ത് വെച്ചിട്ടുണ്ട് എന്ന് നമ്മെ ഉണർത്തി കൊണ്ടാണ് സഹോദരി കടന്ന് പോയത്....!
പാടൂര്‍ ഗ്രാമത്തിന് ,കാലം കനിഞ്ഞ് നൽകിയ കൈവിളക്കായിരുന്നു സഹോദരി ഹഫ്‌സത്ത് ---!
അല്ലാഹു അനുഗ്രഹിക്കട്ടെ...!!





