The paths of glory lead but to the grave...'

ആത്മഗതം

ആത്മഗതം...

ഹഫ്‌സ

ഒരു പ്രസ്ഥാന പ്രവർത്തകന്റെ മടിത്തട്ടിൽ ആണ് ഞാൻ വളർന്നത് എന്റെ ഉപ്പയെ പരാമർശിക്കാതെ എന്റെ പ്രസ്ഥാന അനുഭവം പങ്കുവെക്കാൻ കഴിയുകയില്ല എന്റെ ഉപ്പ ജീവിതം കൊണ്ട് ഞങ്ങളെ പ്രസ്ഥാനം പഠിപ്പിക്കുകയായിരുന്നു മുഹമ്മദ് മൗലവി എന്ന എന്റെ ഉപ്പ മദ്രസ അധ്യാപകനും പള്ളി ഇമാമും ഭാരവാഹിയും ഒക്കെയായിരുന്നു.

പ്രബോധന കെട്ടുമായി രാവിലെ ഇറങ്ങി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എറിയാട് മാടവന കാരാ കാതിയാളം തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെ ക്ഷീണിതനായി വരുന്ന ഉപ്പാക്ക് ഒരു കോഴിമുട്ട അടിച്ചു പാൽചായ ഉണ്ടാക്കി കൊടുക്കുന്ന ഉമ്മയും പ്രസ്ഥാനത്തിന്റെ ഭാഗമാണ്.

പരലോകത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഞങ്ങളുടെ ഉപ്പാക്കും ഉമ്മാക്കും സ്വർഗ്ഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ ആമീൻ. എറിയാട് മദ്രസത്തുൽ ബനാത്തിലെ പ്രഥമ വിദ്യാർത്ഥിനിയാണ് ഞാൻ. അഭിവന്ദ്യരായ ഗുരുനാഥന്മാരുടെ ശിക്ഷണം ഇന്നും എന്റെ ജീവിത സായാഹ്നത്തിലെ ഓർമ്മച്ചെപ്പിൽ നിറഞ്ഞു നിൽക്കുന്നു. പലരും അല്ലാഹുവിലേക്ക് യാത്രയായി സാത്വികനായ സി.ടി സാദിഖ് ഉസ്താദിന്റെ വിയോഗം എന്നെ ഏറെ ദുഃഖിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ മൗലവി ഷംസുദ്ദീൻ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി.പലരുടെയും പേര് ഓർമ്മയില്ല.പിഡി അബ്ദുൽ റസാഖ്, മമ്മുണ്ണി മൗലവി, അബ്ദുസമദ് മങ്കട എന്റെ ഓർമ്മയിലുള്ള ജീവിച്ചിരിക്കുന്ന ഉസ്താദുമാർ പഠിച്ചുകൊണ്ടിരിക്കെ തന്നെ ഞാൻ ജി ഐ ഓ യിൽ ഉണ്ട്.

വിവാഹത്തിന് മുമ്പ് തന്നെ മാടവന അത്താണി വനിത ഹൽഖയിലും ഉണ്ട്. 21 വയസ്സിൽ എന്നെ പാടൂരിലേക്ക് പറിച്ച് നടുംവരെ പ്രസ്ഥാനത്തിൽ ഉണ്ട്. നല്ല പാതി ഒരു ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനക്കാരന്‍ ആയതുകൊണ്ട് ഒരല്പം പ്രതീക്ഷയോടെയാണ് കടന്ന് വന്നതെങ്കിലും ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തില്‍ തൽക്കാലം പ്രസ്ഥാനം എന്റെ സിരയിലുണ്ടെങ്കിലും പ്രവർത്തന സാഹചര്യം ഉണ്ടായിരുന്നില്ല.

പുരുഷ ഹൽഖ ഉണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.ഞങ്ങൾ മറ്റൊരു വീട് വെച്ച് താമസം തുടങ്ങിയപ്പോൾ എന്നിലെ പ്രസ്ഥാനം പതുക്കെ തല പൊക്കാൻ തുടങ്ങി.പാരമ്പര്യ കുടുംബം ആയതുകൊണ്ട് ധാരാളം ബന്ധങ്ങൾ ഉണ്ടായിരുന്നു ആ ബന്ധങ്ങൾ ഉപയോഗപ്പെടുത്താൻ പൂർണ്ണ പിന്തുണ വീട്ടുകാരനിൽ നിന്ന് ഉണ്ടായി. 

അതിനിടയിൽ കൊട്ടുക്കൽ - മഞ്ഞിയില്‍ റഹീമത്തയുമായി ഉണ്ടായ അടുപ്പം ഒരു ഖുർആൻ ക്ലാസിലേക്കുള്ള വഴി ഒരുങ്ങി കിട്ടി.എന്റെ നല്ല പാതിയുടെ അധ്യാപികയായ ഒരുമനയൂർ ഫാത്തിമാബി ടീച്ചറെ കൊണ്ടുവന്ന് ക്ലാസ്സ് എടുപ്പിച്ചു. ആ ക്ലാസ്സ് നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ റമദാൻ വന്നു.തറാവീഹ് നമസ്കാരം കൂട്ടായി നടത്താം എന്ന അഭിപ്രായം ഉയർന്നുവന്നു. പാടൂരിലെ പള്ളി പ്രസിഡന്റ് സിദ്ദിഖ് ഹാജിയുടെ വിശാലമായ വീടിന്റെ മുകൾഭാഗം വിട്ടുതന്നു. മുപ്പതോളം സ്ത്രീകൾ എത്തി.

അതിനിടയിൽ 8 - 20 എന്ന് അഭിപ്രായം വന്നു. ഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് 20 നമസ്കരിക്കാം എന്നും എട്ട് നമസ്കരിക്കുന്നവർക്ക് അതുകഴിഞ്ഞ് പോകാമെന്നും തീരുമാനിച്ചു.എന്നാല്‍ നമസ്കാരം പകുതിയാകുമ്പോഴേക്കും 20 കാർക്ക് മതിയായി അങ്ങനെ എട്ടായി അവസാനിപ്പിച്ചു.

പെരുന്നാൾ വന്നു അന്ന് ഹൈസ്കൂൾ പരിസരത്ത് പെരുന്നാൾ നമസ്കാരം ഉണ്ടെന്നറിഞ്ഞു.പെരുന്നാൾ നമസ്കാരത്തിന്റെ പ്രതിഫലം ഒക്കെ പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും സന്നദ്ധരായി.ഒരു വണ്ടിയും തയ്യാറാക്കി. നിർഭാഗ്യം എന്ന് പറയട്ടെ അവിടത്തെ ചില കാരണവന്മാര്‍ ഞങ്ങളെ തടഞ്ഞു മേലിൽ ഇവിടെ ക്ലാസ് നടത്തരുതെന്ന് നോട്ടീസും തന്നു.

മഹത്തായ ആ സംരംഭം തടഞ്ഞു ക്ലാസും നിർത്തി. ചില കാരണങ്ങളാൽ അവിടെനിന്ന് പാടൂർ സെൻട്രലിലേക്ക് താമസം മാറ്റി അതിനിടയിൽ 1998 ഫെബ്രുവരി 8 ഹിറാ സമ്മേളനത്തിന് പോകാൻ അവിടത്തെ പ്രാദേശിക അമീർ വാഹിദ് സാഹിബ് ക്ഷണിക്കാൻ വന്നു. ആ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം കിട്ടി.

അല്ലാഹുവിനു സ്‌തുതി സമ്മേളനം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച വാഹിദ് സാഹിബ് വീണ്ടും വന്നു ഒരു വനിതാ ഹൽഖയുടെ ആവശ്യകത വിവരിച്ചു വെങ്കിടങ്ങ് മൂസ മൗലവിയുടെ വീട്ടിൽ വച്ച് രൂപീകരിച്ചു നീണ്ട പത്തുവർഷം ഉത്തരവാദിത്വം നിർവഹിച്ചു. 

പത്തുവർഷം കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് കളം മാറ്റി ചവിട്ടാൻ തുടങ്ങി. ഞാൻ പിന്നിൽ നിന്ന് എന്റെ സഹപ്രവർത്തകരെ മുന്നിൽ നിർത്താൻ തുടങ്ങി. അങ്ങനെ നാസിമത്ത് പദവി അലങ്കരിച്ചവരാണ് ഐഷാ ഭായ് ശരീഫ് ജുമാനത്ത് എന്നിവർ. അതിനിടയിൽ ചിലപ്പോൾ സാങ്കേതിക കാരണങ്ങളാൽ പാടൂരിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നിരുന്നു.

ആ സമയത്ത് സഹപ്രവർത്തകരായി ഒപ്പം നിന്നിരുന്ന ശരീഫ് സുബൈദ എന്നിവർ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചു.

ഇന്ന് വനിതാ ഹൽഖ ഏരിയയിലെ ഏറ്റവും മുന്നിലുള്ള ഹൽഖയുമായി പ്രയാണം തുടരുന്നു.മുഴുവൻ പ്രവർത്തകരും അവരുടെ നിസ്വാർത്ഥമായ സേവനങ്ങൾ നിർവഹിച്ചുകൊണ്ട് കെട്ടുറപ്പുള്ള ഒരു കോട്ടയായി തല ഉയർത്തി നിലകൊള്ളുന്നു.

പുരുഷ ഹൽഖ  ശ്രമഫലമായി മലർവാടിയും വിശാലമായ ഒരു മസ്ജിദും മദ്രസയും ഈദു ഗാഹും ഞങ്ങൾക്കുണ്ട്.സ്വാധീനിച്ച വ്യക്തിത്വങ്ങൾ എന്റെ പിതാവ് വി പി സെയ്ദ് മുഹമ്മദ് മൗലവി, സി ടി സാദിഖ് മൗലവി വാഹിദ് സാഹിബ് പിഡി അബ്ദുറസാഖ് മൗലവി, കെ കെ മമ്മുണ്ണി മൗലവി മൂസ മൗലവി എന്നിവരാണ്.എല്ലാവരേയും പ്രാര്‍‌ഥനാപൂര്‍‌വ്വം സ്‌മരിക്കുന്നു.

ഹഫ്‌സ