ഹഫ്‌സത്ത മരിച്ചിട്ടില്ല
സുലോജന
ഒരു സൗഹൃദവേദിയില്‍ വെച്ച് ഒരു പതിറ്റാണ്ട് മുമ്പാണ് ഹഫ്‌സത്തയെ കണ്ടുമുട്ടിയത്.പ്രസ്‌തുത സമാഗമം ആത്മബന്ധമായി വളര്‍ന്നു.എല്ലാ ഓരോരോരുത്തരുടെയും വിശേഷങ്ങള്‍ അന്വേഷിക്കുകയും,പ്രയാസപ്പെടുന്നവര്‍ക്ക് കഴിയാവുന്ന സഹായ സഹകരണങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുമായിരുന്നു.രോഗികള്‍ക്ക് വേണ്ടി കഴിയും വിധം സേവനങ്ങള്‍ എത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധയായിരുന്നു.സാമ്പത്തികമായും അവശ്യമരുന്നുകള്‍ ല്‍ഭ്യ്മാക്കുന്നതിലും അവര്‍ കാണിച്ചിരുന്ന സേവന സന്നദ്ധത മാതൃകാപരമായിരുന്നു.
സാന്ദര്‍ഭികമായി ഒരു കാര്യം ഉണര്‍ത്തട്ടെ സഹോദരി ഭര്‍ത്താവ് ഷാജി നമ്മുടെ പ്രദേശത്തുകാര്‍ക്കൊക്കെ സുപരിചിതനാണ്.അദ്ദേഹം ഇപ്പോള്‍ രോഗശയ്യയിലാണ്.ഇദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ നേരിട്ടും ടലഫോണിലൂടെയും ഹഫ്‌സത്ത അന്വേഷിച്ചറിയുമായിരുന്നു.ഷാജിയുടെ മകളുടെ കല്യാണത്തിന് പ്രത്യേക സാമ്പത്തിക സഹായവും ചെയ്‌തിരുന്നു.
ഹഫ്‌സത്തെ വിടപറഞ്ഞുവെങ്കിലും നമ്മുടെയൊക്കെ ഉള്ളില്‍ ഹഫ്‌സത്ത ജീവിരിക്കുകയാണ്.
സുലോജന
(സുലു)
--------------





