സ്‌നേഹ സാന്നിധ്യം
അഫീന റഷീദ്"
ഹഫ്‌സത്തയെ ഞാൻ പരിചയപ്പെട്ടിട്ട് കുറച്ചു വർഷങ്ങളെ ആവുന്നുള്ളൂ. അയൽ വീട്ടിൽ നടന്ന ചെറിയൊരു ക്ലാസ്സിൽ ആണ് ഞാൻ ഇത്തയെ ആദ്യമായി കാണുന്നത്. ഇത്തയുടെ ചെറിയൊരു പ്രഭാഷണം ഉണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങൾ കൂടുതലും ഖുർആനുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ആ പ്രഭാഷണം ചെറുതാണെങ്കിലും എനിക്ക് ഹൃദയസ്പർശിയായി തോന്നി. പിന്നീട് ഞാൻ മസ്ജിദ് റഹ്മയിൽ വെച്ച് ഇടക്ക് കാണും. അങ്ങനെ ഇത്തയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ഞാൻ ഇത്തയെ കോൺടാക്ട് ചെയ്തു. കുറേപേരുടെ പ്രഭാഷണങ്ങൾ ഞാൻ മസ്ജിദ് റഹ്മയിൽ നിന്ന് ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത്തയുടെ അന്നത്തെ വാക്കുകൾ എന്നെ മാനസികമായി ഇത്തയിലേക്ക് അടുക്കാൻ കാരണമായി.
എന്റെ ജിജ്ഞാസ കൊണ്ട് ഞാനിത്തയോട് അറബിയൊക്കെ എങ്ങനെ അർത്ഥം അറിഞ്ഞു പഠിക്കാം, ഖുർആൻ എങ്ങനെ അർത്ഥം അറിഞ്ഞു പഠിക്കാം, എന്നൊക്കെ ചോദിച്ചു. അങ്ങനെ ഇത്ത എന്റെ ആഗ്രഹം കണ്ടിട്ട് കുറച്ചുപേരെ ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ ഖുർആൻ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ അങ്ങിനെ ചെറിയൊരു ഗ്രൂപ്പ് ഉണ്ടാക്കി ഞാൻ പറഞ്ഞ സൂറ വാഖിഅ നന്നായി ക്ലാസ് എടുത്തു തന്നു. എങ്ങിനെ എന്നറിയില്ല മാനസികമായ ഒരു അടുപ്പം എനിക്ക് ഇത്തയുമായി ഉണ്ടായി. അല്ലാഹുവേ ഇത്താക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ.
അഫീന റഷീദ്





